Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Sentence

America

ര​ണ്ടാ​ഴ്ച​യ്ക്ക​പ്പു​റം വ​ധ​ശി​ക്ഷ; കൊ​ല​ക്കേ​സ് പ്ര​തി​യെ വി​വാ​ഹം ക​ഴി​ച്ച് യു​വ​തി

ടെ​ക്സ​സ്: ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ടെ​ക്സ​സ് ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി ജെ​യിം​സ് ബ്രോ​ഡ്‌​നാ​ക്സി​നെ (37) വി​വാ​ഹം ക​ഴി​ച്ച് ബ്രി​ട്ടി​ഷ് യു​വ​തി ടി​യാ​ന ക്രാ​സ്‌​നി​കി. ഏ​പ്രി​ൽ 30ന് ​ബ്രോ​ഡ്‌​നാ​ക്സി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നി​രി​ക്കെ, ഏ​പ്രി​ൽ 14നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ത്തി​ൽ മാ​സ്റ്റ​ർ ബി​രു​ദ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വം​ശീ​യ വി​വേ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ടി​യാ​ന ജെ​യിം​സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ജെ​യിം​സ് നി​ര​പ​രാ​ധി​യാ​ണെ​ന്നും വം​ശീ​യ വി​വേ​ച​നം മൂ​ല​മാ​ണ് അ​ദ്ദേ​ഹം ശി​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്നും ടി​യാ​ന വി​ശ്വ​സി​ക്കു​ന്നു. കേ​സി​ൽ ഡി​എ​ൻ​എ തെ​ളി​വു​ക​ൾ ജെ​യിം​സി​ന് അ​നു​കൂ​ല​മാ​ണെ​ന്നും അ​വ​ർ വാ​ദി​ക്കു​ന്നു.

ജ​യി​ലി​ലെ ഗ്ലാ​സ് മ​റ​യ്ക്ക് പി​ന്നി​ൽ നി​ന്ന് വെ​റും 20 മി​നി​റ്റ് നീ​ണ്ടു​നി​ന്ന ച​ട​ങ്ങി​ലൂ​ടെ​യാ​യി​രു​ന്നു വി​വാ​ഹം. വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ സ്പ​ർ​ശി​ക്കാ​ൻ ടെ​ക്സ​സ് നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല.

2008ൽ ​ര​ണ്ട് പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു എ​ന്ന​താ​ണ് ജെ​യിം​സി​ന് മേ​ലെ​യു​ള്ള കു​റ്റം. ഏ​പ്രി​ൽ 30ന് ​വി​ഷ​മി​ശ്രി​തം കു​ത്തി​വെ​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കു​ക. ത​ന്‍റെ തീ​രു​മാ​ന​ത്തെ ആ​രും പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് അ​റി​യാ​മെ​ന്നും എ​ന്നാ​ൽ താ​ൻ ജെ​യിം​സി​നെ സ്നേ​ഹി​ക്കു​ന്നു​വെ​ന്നും ടി​യാ​ന പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up